Post Category
അമ്മാനപ്പാറ ജനകീയാരോഗ്യകേന്ദ്രം തുറന്നു
അമ്മാനപ്പാറയിൽ നിർമിച്ച പരിയാരം പഞ്ചായത്ത് ജനകീയാരോഗ്യ കേന്ദ്രം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ബാലകൃഷ്ണൻ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷൈമ, സ്ഥിരം സമിതി അധ്യക്ഷരായ ടി സുനിൽകുമാർ, ടി വി പദ്മലോചനൻ, ഒ വി രമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു ബിനോയ്, പി ഷൈനി, ഗ്രാമപഞ്ചായത്തംഗം ഐ ശ്രീകുമാർ, ഡെപ്യൂട്ടി ഡിഎംഒ കെ സി സച്ചിൻ, ഡിപിഎം പി അനിൽ കുമാർ, സെക്രട്ടറി അനിൽകുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
date
- Log in to post comments