Skip to main content
..

ചികിത്സാസഹായമായി ജില്ലാ ശിശുക്ഷേമ സമിതി സമാഹരിച്ചത് 25 ലക്ഷം രൂപ

അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ നന്ദുവിന്റെ ചികിത്സയ്ക്കായി ജില്ലാ ശിശു ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'നമ്മളാണ് നന്ദു' ക്യാമ്പയിന്റെ ഭാഗമായി  സര്‍ക്കാര്‍ ടൗണ്‍ യു പി സ്‌കൂളിലെ കുട്ടികള്‍ സമാഹരിച്ച തുക ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന് കൈമാറി.

ശസ്ത്രക്രിയയ്ക്കായി 50 ലക്ഷമാണ് വേണ്ടത്. ഇതുവരെ 25 ലക്ഷം രൂപ സമാഹരിക്കാനായി എന്ന്  സമിതി സെക്രട്ടറി ഡി ഷൈന്‍ ദേവ് അറിയിച്ചു. ബാക്കി തുകയ്ക്കും സമാനമായ പിന്തുണ അഭ്യര്‍ത്ഥിച്ചു.

പി.ടി.എ. പ്രസിഡന്റ് ആര്‍. വൈശാഖ് , സമിതി നിര്‍വാഹക സമിതിയംഗം കറവൂര്‍ എല്‍. വര്‍ഗീസ്, പ്രധാന അധ്യാപിക ടി. ബിനു എന്നിവര്‍ പങ്കെടുത്തു.
 
 

date