Post Category
സപ്ലൈകോ പെട്രോള്‍ പമ്പ് ഉദ്ഘാടനവും സിഗ്‌നേച്ചര്‍ മാര്‍ട്ടിന്റെ ശിലാസ്ഥാപനവും 11ന്
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സപ്ലൈകോ പെട്രോള്‍ പമ്പ് ഉദ്ഘാടനവും സിഗ്‌നേച്ചര്‍ മാര്‍ട്ടിന്റെ ശിലാസ്ഥാപനവും മാര്‍ച്ച് 11 ന് ഉച്ചയ്ക്ക് രണ്ടിന് കന്റോണ്‍മെന്റ് സിവില്‍ സപ്ലൈസ് കോംപ്ലക്സ് കോമ്പൗണ്ടില്‍ ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിക്കും. എം.നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, മേയര്‍ എ.കെ ഹഫീസ് മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി, ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ വി.എം ജയകൃഷ്ണന്‍, ഐ.ഒ.സി.എല്‍ കേരളാ സ്റ്റേറ്റ് ഓഫീസ് ചീഫ് മാനേജര്‍ ഗീഥിക മെഹ്‌റ, ജനറല്‍ മാനേജര്‍ ഗൗരവ് കുന്ദ്ര, കൗണ്‍സിലര്‍ റ്റി.ഷൈനി തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments