സംസ്ഥാന ഭക്ഷ്യ കമ്മീഷൻ തളികക്കല്ല് ഉന്നതിയിൽ എബിസിഡി ക്യാമ്പ് സംഘടിപ്പിച്ചു
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ തളികക്കല്ല് ഉന്നതിയിൽ എബിസിഡി ക്യാമ്പ് സംഘടിപ്പിച്ചു.
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ പാലക്കാട് ജില്ലയുടെ ചുമതലയുള്ള മുരുകേഷ് ചെറുനാലിയുടെ നേതൃത്വത്തിൽ ആലത്തൂർ താലൂക്കിലെ തളികകല്ല് ഉന്നതിയിൽ നടത്തിയ സന്ദർശന സമയത്തെ നിർദേശമനുസരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തളികകല്ല് ഉന്നതി സന്ദർശനത്തിന്റെ ഭാഗമായി റേഷൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയ രേഖകൾ ഇല്ലാത്ത കുടുംബങ്ങൾക്ക് രേഖകൾ ലഭ്യമാക്കുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ ആറ് വ്യക്തികൾക്ക് ആധാർ കാർഡ് നൽകുകയും 23 പേരുടെ ആധാർ പുതുക്കുകയും ചെയ്തു. റേഷൻ കാർഡുമായി ബന്ധപ്പെട്ട് ക്യാമ്പിൽ എത്തിയ 14 പേരിൽ ഏഴ് പേർക്ക് പുതിയ റേഷൻ കാർഡ് നൽകുകയും ഏഴ് പേരുടെ കാർഡുകൾ പുതുക്കുകയും ചെയ്തു.
കടപ്പാറ ജി.എൽ.പി സ്കൂളിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം വണ്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് നിർവഹിച്ചു. ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം ഷമീന, ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജൂനിയർ സൂപ്രണ്ട് കെ ആണ്ടവൻ, വനിതാ ശിശു വികസന വകുപ്പ് സീനിയർ സൂപ്രണ്ട് ഗിരീഷ് ബാബു എന്നിവർ വിഷയാവതരണവും റിപ്പോർട്ടും അവതരിപ്പിച്ചു. പട്ടികജാതി വികസന ഓഫീസർ അജീഷ്, ശിശു വികസന പദ്ധതി ഓഫീസർ സിമി, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ടി ശ്രുതി, വാർഡ് മെമ്പർമാരായ അച്ചാമ്മ ചെറിയാൻ, ബെന്നി സക്കറിയ, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
- Log in to post comments