Skip to main content

ഗതാഗത നിയന്ത്രണം

  രാമന്‍കുളങ്ങര കൊച്ചുമരുത്തടി റോഡില്‍ അറ്റകുറ്റപണി നടത്തേണ്ടതിനാല്‍ മാര്‍ച്ച് 11 മുതല്‍ 31 വരെ   ഗതാഗത നിയന്ത്രണവും പാര്‍ക്കിങ്ങ് നിരോധനവും ഏര്‍പ്പെടുത്തുമെന്ന് റോഡ്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൊല്ലത്ത് നിന്നും മരുത്തടിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുമുല്ലാവാരം റോഡ് വഴിയോ, മേടയില്‍ മുക്ക് തിരിഞ്ഞും പോകണം. നീണ്ടകര ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ ശക്തികുളങ്ങര വഴി കറങ്ങേയല്‍ ജംഗ്ഷന്‍ വഴിയുംമരുത്തടിയിലേക്ക് പോകേണ്ടതാണ്.
 
 

date