Post Category
പീച്ചി ഡാമിൽ നിന്നും ജലവിതരണം നടത്തുന്നു
പീച്ചി ജലസേചന പദ്ധതിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ജല ദൗർലഭ്യം പരിഹരിക്കുന്നതിന് മാർച്ച് 10 ന് രാവിലെ ഒൻപത് മണി മുതൽ പീച്ചി വലത്കര കനാലിലൂടെ ജലവിതരണം നടത്തുന്നു. ആദ്യഘട്ടത്തിൽ ഒല്ലൂക്കര ബ്രാഞ്ച് കനാലിലും തുടർന്ന് താണിക്കുടം ഡിസ്ട്രിബ്യൂട്ടറിയിലൂടെയുമാണ് ജലവിതരണം നടത്തുന്നത്. ജല ഉപയോഗത്തിൽ പൊതുജനങ്ങൾ പരമാവധി മിതത്വം പാലിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments