Post Category
ടെണ്ടർ ക്ഷണിച്ചു
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2026 - 27 അധ്യയന വർഷം ഒരു കുട്ടിക്ക് രണ്ടു ജോഡി വീതം നൈറ്റ് ഡ്രസ്സ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. മാർച്ച് 13ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെണ്ടർ സമർപ്പിക്കാം. വിതരണം നടത്താൻ ഉദ്ദേശിക്കുന്ന നൈറ്റ് ഡ്രസ്സിൻ്റെ സാമ്പിൾ ടെണ്ടറിനൊപ്പം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ നേരിട്ടോ 0480 2960400, 9495133146 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
date
- Log in to post comments