Skip to main content

ജില്ലയില്‍ ഇതുവരെ 373 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കി 

 

അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

റോഡുകളില്‍ കാഴ്ചമറച്ചും അനധികൃതമായും പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. അനധികൃതമായി പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനെതിരെ തദ്ദേശസ്ഥാപന തലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതിനും പ്രചാരണ സാമഗ്രികള്‍ സ്ഥാപിച്ചവരില്‍ നിന്ന് പിഴ ഈടാക്കാത്ത തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാരോട് വിശദീകരണം തേടുന്നതിനും യോഗം തീരുമാനിച്ചു. 

2026 ജനുവരി മുതല്‍ ഫെബ്രുവരി 28 വരെ ജില്ലയിലാകെ വിവിധ തദ്ദേശസ്ഥാപന പരിധിയില്‍ അനധികൃതമായി സ്ഥാപിച്ച 287 ബോര്‍ഡുകള്‍, 79 ബാനറുകള്‍, ആറു കൊടിമരങ്ങള്‍, ഒരു ഹോര്‍ഡിങ് എന്നിവ നീക്കം ചെയ്തു. 304000 രൂപ പിഴ  ചുമത്തുകയും 30000 രൂപ ഈടാക്കുകയും ചെയ്തു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ടി പ്രസാദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date