*വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം*: *വിവരശേഖരണ അദാലത്ത് ഇന്ന്*
മുണ്ടക്കൈ–ചൂരല്‍മല ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി വിവരശേഖരണ അദാലത്ത് ഇന്ന് (മാര്‍ച്ച് 10) രാവിലെ 10 മുതല്‍ കളക്ടറേറ്റ് ആസൂത്രണ ഭവൻ എ. പി. ജെ ഹാളിൽ സംഘടിപ്പിക്കും.
ദുരന്തബാധിതരായ വാണിജ്യ സ്ഥാപന ഉടമകളുടെ ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നതിന് മുന്നോടിയായാണ് അദാലത്ത് നടത്തുന്നത്. കെട്ടിട ഉടമകള്‍ ദുരന്തസമയത്ത് തങ്ങളുടെ കൈവശമുണ്ടായിരുന്ന കെട്ടിടങ്ങളുടെയും കടമുറികളുടെയും എണ്ണം രേഖാമൂലം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.
ദുരന്തസമയത്ത് നടത്തിവന്നിരുന്ന സംരംഭങ്ങളുടെ രേഖകള്‍, സ്ഥാപനത്തില്‍ നടത്തിയിരുന്ന മുതല്‍മുടക്കിന്റെ തെളിവുകള്‍, കൈവശമുണ്ടായിരുന്ന സ്റ്റോക്കുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയും അദാലത്തില്‍ സമര്‍പ്പിക്കണം.
ആവശ്യമായ രേഖകളുമായി ബന്ധപ്പെട്ടവര്‍ അദാലത്തില്‍ ഹാജരായി വിവരങ്ങള്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.
- Log in to post comments