Post Category
കോഷൻ ഡെപ്പോസിറ്റ്: വിവരങ്ങൾ നൽകണം
കുന്ദമംഗലം ഗവ. ആർട്സ് & സയൻസ് കോളേജിൽ 2021-22, 2022-23 അധ്യയന വർഷത്തിൽ പ്രവേശനം നേടിയതിന് ശേഷം ടി.സി. കൈപ്പറ്റിയ എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിഭാഗങ്ങൾ ഒഴികെയുള്ള വിദ്യാർത്ഥികൾ കോഷൻ ഡെപ്പോസിറ്റ് തുക ലഭിക്കുന്നതിനായി മാർച്ച് 20 നുള്ളിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, അഡ്മിഷൻ നമ്പർ, ടി.സി. നമ്പർ എന്നീ വിവരങ്ങൾ ഓഫീസിൽ നൽകണം. വിവരം നൽകാത്ത പക്ഷം പ്രസ്തുത തീയതിക്ക് ശേഷം തുക സർക്കാരിലേക്ക് ഒടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ടി.സി. കൈപ്പറ്റാത്തവരും ഉടൻ കോളജിൽ നിന്നും കൈപ്പറ്റേണ്ടതാണ്.
പി.എൻ.എക്‌സ്. 1097/2026
date
- Log in to post comments