എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ നിർമാണത്തിന് തുടക്കമായി
* ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു
എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിക്കുന്ന ഓപ്പൺ ഓഡിറ്റോറിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 85 ലക്ഷം രൂപ വകയിരുത്തിയാണ് ഓഡിറ്റോറിയം നിർമ്മിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് ഏറെ സഹായകരമാണെന്ന് എം.എൽ.എ പറഞ്ഞു.
സ്കൂളിലെ വിദ്യാർത്ഥികൾക്ക് കലാ-സാംസ്കാരിക പരിപാടികളും വിവിധ അക്കാദമിക് പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ അനുയോജ്യമായ സൗകര്യം ഒരുക്കുന്നതിനാണ് ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കുന്നത്.
ചടങ്ങിൽ കൊച്ചി നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും ഡിവിഷൻ കൗൺസിലറുമായ സീന ഗോകുലൻ അധ്യക്ഷയായി. കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ജിസ്മി ജെറാൾഡ്, കൗൺസിലർ വി.ആർ.സുധീർ സ്‌കൂൾ പ്രിൻസിപ്പൾ പ്രശാന്ത കുമാർ, ഹെഡ്മിസ്ട്രസ് ദുർഗ മേനോൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയദാസ്, പി.ടി.എ പ്രസിഡന്റ് ആർ.പ്രകാശ്, തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments