Post Category
അമൃത് കുടിവെള്ള പദ്ധതി: ഗതാഗത തടസത്തിന് സാധ്യത
കേരള വാട്ടർ അതോറിറ്റിയുടെ അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കല്ലമ്പള്ളി ജംഗ്ഷൻ, ശ്രീകാര്യം (എളംകുളം ജംഗ്ഷൻ) ഭാഗത്തെ എൻ.എച്ച്. പി.ഡബ്ല്യു.ഡി റോഡ് മുറിച്ചുകടന്ന് 800 മില്ലിമീറ്റർ വ്യാസമുഉള്ള ഡി.ഐ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി മാർച്ച് 12ന് രാത്രി 10ന് ശേഷം നടത്തുന്നു. ഇതിനായി എൻ.എച്ച്. പി.ഡബ്ല്യു.ഡി റോഡ് കട്ട് ചെയ്യേണ്ടതിനാൽ രാത്രി സമയങ്ങളിൽ ഈ ജംഗ്ഷനിലൂടെ ഗതാഗതത്തിന് ഭാഗിക തടസമുണ്ടാകാൻ സാധ്യതയുണ്ട്.
പി.എൻ.എക്‌സ്. 1119/2026
date
- Log in to post comments