Skip to main content

തൊട്ടില്‍പ്പാലം-മുള്ളന്‍കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

 

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28.32 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മലയോര ഹൈവേയിലെ തൊട്ടില്‍പ്പാലം-മുള്ളന്‍കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കോതോട് വായനശാല പരിസരത്ത് നടന്ന ചടങ്ങില്‍ ഇ കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനായി. 

മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം സതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ജമീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ ബിജു, സ്ഥിരം സമിതി അധ്യക്ഷരായ സുപ്രഭ, ഷിവിജ, ഗ്രാമപഞ്ചായത്ത് അംഗം ബിന്‍സി തോമസ്, എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ പി ബി ബൈജു, കെ.ആര്‍.എഫ്.ബി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി രജീന, അസി. എഞ്ചിനീയര്‍ കെ എം സിന്‍സി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date