Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കുഴല്‍മന്ദം പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ മാസ്റ്റര്‍ ട്രെയിനറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി എന്നീ കമ്പ്യൂട്ടര്‍ കോഴ്സുകളുടെ പരിശീലനത്തിനാണ് ട്രെയിനറഎ നിയമിക്കുന്നത്.  കരാറടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, പി.ജി, ഡി.സി.എ, കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിലുള്ള പ്രായോഗിക പരിജ്ഞാനം എന്നിവയാണ് യോഗ്യത. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 24 വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 04922 273777, 9847866388.

date