ജില്ലാതല അറിയിപ്പുകള്
പ്രവേശന പരീക്ഷ
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 2026-27 അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് 14ന് രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ പട്ടുവം കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 9.30ന് പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഹാള്‍ടിക്കറ്റ് സഹിതം എത്തണം. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കൂത്തുപറമ്പ് - 9496070387, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഇരിട്ടി - 9496070388, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തളിപ്പറമ്പ് - 9496070401, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പേരാവൂര്‍ - 9496070386, ഐ ടി ഡി പി ഓഫീസ് കണ്ണൂര്‍ - 0497 2700357, എം ആര് എസ് പട്ടുവം - 0460 2996794
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ ഒഴിവുള്ള രണ്ട് തസ്തികകളിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, മുസ്ലിം നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷ പ്രവൃത്തി പരിചയത്തോടെ ഡിഗ്രി ഇന്‍ എഞ്ചിനീയറിംഗ്/ടെക്നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എ ഐ സി ടി ഇ/ ഒരു വര്‍ഷ പ്രവൃത്തി പരിചയത്തോടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി/ രണ്ട് വര്‍ഷ പ്രവൃത്തി പരിചയത്തോടെ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി / എന്‍ ഐ ഇ എല്‍ ടി എ ലെവല്‍ ഫ്രം എ ഐ സി ടി ഐ യുജിസി/ രണ്ട് വര്‍ഷ പ്രവൃത്തി പരിചയത്തോടെ ത്രിവത്സര ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഐ സി ടി ടി ഇ/ മൂന്ന് വര്‍ഷ പ്രവൃത്തി പരിചയത്തോടെ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 13ന് രാവിലെ 10.30ന് തോട്ടടയിലുള്ള കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ നേരിട്ട് എത്തണം. ഫോണ്‍: 8075506157, 8547596217
ഫിസിയോ തെറാപിസ്റ്റ് നിയമനം
കണ്ണൂര്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജി എച്ച് എച്ച് ആറളം ഫാമില്‍ കരാറടിസ്ഥാനത്തില്‍ ഫിസിയോ തെറാപിസ്റ്റിനെ നിയമിക്കുന്നു. ഫിസിയോ തെറാപ്പിയില്‍ ബിരുദ / ബിരുദാനന്തര ബിരുദമുള്ള, 40 വയസുവരെയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം മാര്‍ച്ച് 13ന് രാവിലെ പത്തുമണിക്കകം കണ്ണൂര്‍ സിവില്‍ സ്റ്റേഷന് ബി ബ്ലോക്ക് രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോൺ : 0497-2944145
ലാബ് ടെക്നീഷ്യന് നിയമനം
അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിക്ക് കീഴില്‍ ലാബ് ടെക്നിഷ്യൻ തസ്തികയിൽ താല്‍ക്കാലിക നിയമനം നടത്തുന്നു. 40 വയസ്സില്‍ താഴെയുള്ള കേരള പി എസ് സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും സഹിതം മാര്‍ച്ച് 13ന് ഉച്ചക്ക് 12.30ന് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2852530
ലേലം
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും ജില്ലാ സായുധ വിഭാഗം ഡെപ്യൂട്ടി കമാണ്ടന്റിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ളതുമായ വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്ത വിവിധയിനം വാഹനങ്ങളുടെ വേസ്റ്റ് ഓയില്‍ ഉള്‍പ്പെട്ട വസ്തുക്കള്‍ www.mstcecommerce.com വഴി മാര്‍ച്ച് 18ന് ലേലം ചെയ്യും. ഫോണ്‍: 9745537722
- Log in to post comments