ലോക ഗ്ലോക്കോമവാരം: ജില്ലാതല പരിപാടി സംഘടിപ്പിച്ചു
ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന നിർവ്വഹിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി ഡി എം ഒ ഡോ. സി പി ബിജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. കെ സി സച്ചിൻ മുഖ്യാതിഥി ആയി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. മൊബൈൽ ഒഫ്താൽ മിക് സർജ്ജൻ ഡോ. ഒ ടി.രാജേഷ് ബോധവത്കരണ ക്ലാസ്സ് നയിച്ചു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ആർ എം ഒ ഡോ. സുമിൻ മോഹൻ, ജില്ലാ ആശുപത്രി കൺസൽട്ടന്റ് ഓഫ്തൽമോളോജിസ്റ്റ് ഡോ. സ്മിത, ചീഫ് നഴ്സിംഗ് ഓഫീസർ ഡോ. ശാന്ത പയ്യ, അഡീഷണൽ ലേ സെക്രട്ടറി കെ.സജിത്ത്, ജില്ലാ ഓഫ്താൽമിക് കോ ഓർഡിനേറ്റർ ആർ.എസ്.പ്രസാദ് എന്നിവർ സംസാരിച്ചു. മാർച്ച് എട്ട് മുതൽ 14 വരെ നടക്കുന്ന വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനവും ജില്ലയിലെ വിവിധ ഇടങ്ങളിൽ നേത്ര പരിശോധന ക്യാമ്പുകളും നടന്നു.
- Log in to post comments