Skip to main content

ജില്ലാതല അറിയിപ്പുകൾ

 
ആട് വളർത്തൽ പരിശീലനം

ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മാർച്ച് 18,19 തീയതികളിൽ രാവിലെ 10.15 മുതൽ വൈകീട്ട് അഞ്ചുമണി വരെ ആട് വളർത്തൽ വിഷയത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 17ന് വൈകീട്ട് നാലുമണിക്കകം പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് തെക്കീബസാറിൽ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0497 2763473

ഫിസിയോ തെറാപിസ്റ്റ് അസിസ്റ്റന്റ് നിയമനം

കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മുഖാന്തിരം കരാറടിസ്ഥാനത്തിൽ ഫിസിയോ തെറാപ്പിസ്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫിസിയോ തെറാപ്പി അസിസ്റ്റന്റ് / എ എൻ എം വിത്ത് ഹയർ ക്വാളിഫിക്കേഷൻ (ജി എൻ എം) പാസായ, 40 വയസിൽ കവിയാത്തവർ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മാർച്ച് 13ന് രാവിലെ പത്തുമണിക്ക് കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9605806462

എട്ടാംക്ലാസ് പ്രവേശനം

ഐ എച്ച് ആർ ഡിയുടെ കീഴിൽ എറണാകുളം കലൂർ, കപ്രാശ്ശേരി, മലപ്പുറം വാഴക്കാട്, വട്ടംകുളം, പെരിന്തൽമണ്ണ, കോട്ടയം പുതുപ്പള്ളി, ഇടുക്കി മുട്ടം, തൊടുപുഴ, പത്തനംതിട്ട മല്ലപ്പള്ളി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2026-27 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അർഹരായവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് / തത്തുല്യ പരീക്ഷ പാസായവർക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ട് ഏപ്രിൽ 16 ന് വൈകീട്ട് നാലുമണി വരെയും ഓൺലൈനായി ihrd.kerala.gov.in/ths എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 15 ന് വൈകീട്ട് നാലുമണി വരെയും സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ihrd.kerala.gov.in/tsh ൽ ലഭിക്കും.

വൈദ്യുതി മുടങ്ങും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ.ടി ലൈനിന് സമീപമുള്ള മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ പാറാൽറോഡ്, ഏച്ചൂർബസാർ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 12ന് രാവിലെ എട്ടുമണി മുതൽ രാവിലെ 11 മണി വരെയും ചെമ്മാടം വായനശാല, വി ആർ കോംപ്ലക്സ്, നുച്ചിലോട്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് 12:30 വരെയും മാച്ചേരി സ്‌കൂൾ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് മൂന്നുമണി വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കേബിൾ ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ പള്ളിയത്ത് ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 12ന് രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ചുമണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

date