Skip to main content

ചൂട്ടാട് മഞ്ച ഫിഷ്ലാൻഡിംഗ് സെന്റർ ഉദ്ഘാടനം വ്യാഴാഴ്ച 

 

പുതിയങ്ങാടി ചൂട്ടാട് മഞ്ച ഫിഷ് ലാൻ്റിംഗ് സെൻ്റർ പ്രവൃത്തി  മാർച്ച് 12 വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് മത്സ്യബന്ധന ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. പദ്ധതിക്ക് സർക്കാർ അഞ്ചു കോടി രൂപയാണ് അനുവദിച്ചത്.
നവകേരളസദസ്സിന്റെ ഭാഗമായി  എം എൽ എ മാർ മണ്ഡലത്തിലെ  പദ്ധതികൾ മുഖ്യമന്ത്രി നിർദേശിക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ
ചൂട്ടാട് ഫിഷ് ലാന്റിംഗ് സെന്റർ അനുവദിക്കണമെന്ന് എം. വിജിൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്
 ചൂട്ടാട് മഞ്ച ഫിഷ് ലാന്റിംഗ് സെന്റർ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ തുക അനുവദിച്ചത്.
 

മത്സ്യബന്ധനത്തിന് ശേഷം ബോട്ടുകൾ കരക്കടിപ്പിക്കൻ ഫിഷ് ലാന്റിംഗ് സെന്റർ വേണം എന്നത് ദീർഘ നാളായി മത്സ്യ തൊഴിലാളികളുടെയും തീരദേശവാസികളുടെയും  പ്രധാന ആവശ്യമാണ്. കാലവർഷത്തിൽ കടലാക്രമണം രൂക്ഷമായാൽ കടൽ തീരത്തോട് മത്സ്യബന്ധനയാനങ്ങൾ അടുപ്പിക്കാൻ ഏറെ പ്രയാസമാണ്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും.

date