Post Category
അറപ്പുഴ-മണക്കടവ് റോഡ് നവീകരണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ അറപ്പുഴ-മണക്കടവ് റോഡ് നവീകരണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എന്‍.എച്ച് 66ല്‍ അറപ്പുഴ ജങ്ഷനില്‍നിന്ന് തുടങ്ങുന്ന റോഡ് തകര്‍ന്നതിനാല്‍ പുനരുദ്ധരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് ബജറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചതെന്നും സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും എം.എല്‍.എ പറഞ്ഞു.
date
- Log in to post comments