Skip to main content

വടക്കാഞ്ചേരി ടൂറിസം കോറിഡോർ സാങ്കേതിക അനുമതിക്കായി  പരിശോധന നടന്നു

വടക്കാഞ്ചേരി ടൂറിസം കോറിഡോർ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ യുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ 1.5 കോടി രൂപ അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ ചെപ്പാറ റോക്ക് ഗാർഡൻസ് 19 ലക്ഷം, വട്ടായി വാട്ടർ ഫോൾസ് 20.6 ലക്ഷം, തൂമാനം വാട്ടർ ഫോൾസ് 24.67 ലക്ഷം,  പത്താഴക്കുണ്ട് ഡാം 30 ലക്ഷം, പേരേപ്പാറ ചെക്ക് ഡാം & വാട്ടർ ഫോൾസ് 26 ലക്ഷം, ചാത്തൻചിറ ഡാം 29 ലക്ഷം എന്നിങ്ങനെ ഭരണാനുമതി ലഭിച്ച പദ്ധതികളുടെ നിർവഹണ ഏജൻസിയായി സിൽക്കിനെ തെരഞ്ഞെടുത്ത് എഗ്രിമെന്റ് നടപടികൾ പൂർത്തീകരിച്ചു.

സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിന് മുന്നോടിയായി പദ്ധതി നടപ്പിലാക്കുന്ന ചാത്തൻചിറ, തൂമാനം ഡെസ്റ്റിനേഷനുകളിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും എംപാനൽഡ് ആർകിടെക്റ്റും ഏജൻസി പ്രതിനിധികളും സന്ദർശനം നടത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ്, ടൂറിസം വകുപ്പ് എംപാനൽഡ് ആർക്കിടെക്റ്റ് ശാലിനി കുമാർ, സിൽക്ക് മാനേജർ ജയന്തി കെ എം, ടൂറിസം വകുപ്പ് പ്രൊജക്റ്റ് എഞ്ചിനീയർ വിദ്യ കെ. വി. എന്നിവരോടൊപ്പം നഗരസഭ കൗൺസിലർ കെ. വൈ. സുമയ്യാബി, മുൻ കൗൺസിലർ എ എച്ച് അബ്ദുൾ സലാം എന്നിവരും സന്നിഹിതരായിരുന്നു. അതിവേഗം സാങ്കേതികാനുമതി ലഭ്യമാക്കി പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കാൻ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

 

date