Skip to main content

കൂത്തുപറമ്പ് സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം; സംഘാടക സമിതി രൂപീകരിച്ചു

 

കൂത്തുപറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ പാലാപറമ്പില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് കൃഷിഭവന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. പുതിയ കൃഷിഭവന്‍ അങ്കണത്തില്‍ നടന്ന രൂപീകരണ യോഗം നഗരസഭാ ചെയര്‍മാന്‍ വി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എം.വി ശ്രീജ അധ്യക്ഷയായി.

നഗരസഭ ചെയര്‍മാന്‍ വി ഷിജിത്ത് ചെയര്‍മാനായും കൃഷി ഓഫീസര്‍ ജിജിന കണ്‍വീനറുമായുമുള്ള കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. മാര്‍ച്ച് 15 ന് രാവിലെ 10.30ന് കൃഷിമന്ത്രി പി പ്രസാദ് സ്മാര്‍ട്ട് കൃഷിഭവന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. കെ.പി മോഹനന്‍ എം.എല്‍.എ അധ്യക്ഷനാകും.

പാലാപറമ്പ് ട്രെഞ്ചിംഗ് ഗ്രൗണ്ടിന് സമീപം 2.14 കോടി രൂപ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടം നിര്‍മിച്ചത്. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി ആതിര, കൃഷി ഓഫീസര്‍ ജിജിന, വാര്‍ഡ് കൗണ്‍സിലര്‍ നിത മണ്ടോടി, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date