Post Category
കല്ല്യാശ്ശേരി മണ്ഡലത്തിൽ പിങ്ക് ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു
കല്ല്യാശ്ശേരി മണ്ഡലത്തിൽ ആരംഭിക്കുന്ന പിങ്ക് ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.വി രാധാകൃഷ്ണൻ അധ്യക്ഷനായി.
ഇന്ത്യൻ വനിതാ ഫുട്ബോൾ പരിശീലക പി.വി പ്രിയ, കേരള വനിതാ ഫുട്ബോൾ പരിശീലക സുബിത പൊവട്ട എന്നിവരാണ് പിങ്ക് ഫുട്ബോൾ അക്കാദമിയുടെ പരിശീലകർ. മലബാർ സോക്കർ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിശീലനം.
ചെറുകുന്ന് ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ബബിത കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ഗണേശൻ, പഞ്ചായത്തംഗങ്ങളായ വി സുനില, കെ ഷാജി, ചെറുകുന്ന് സൗത്ത് എൽ.പി സ്‌കൂൾ പ്രധാനധ്യാപിക പി.കെ ജ്യോതി, ആർ ഹിരേഷ്, എൻ ശ്രീധരൻ, വിനോദ് ശ്രീകണ്ഠ എന്നിവർ സംസാരിച്ചു.
date
- Log in to post comments