Skip to main content
ഡീ അഡിക്ഷൻ: പരിശീലന പരിപാടി സംഘടിപ്പിച്ചു

ഡീ അഡിക്ഷൻ: പരിശീലന പരിപാടി സംഘടിപ്പിച്ചു

 

കണ്ണൂർ ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ പാരാലീഗൽ വളണ്ടിയർമാർക്ക് ഡീ അഡിക്ഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ പി മഞ്ജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷൻ ഓഫീസർ കെ ഷുഹൈബ് അധ്യക്ഷനായി.

ലഹരി ആശ്രയം: ഒരു അവലോകനം, അഡിക്ഷൻ: മാനസിക-സാമൂഹിക ഘടകങ്ങളുടെ പങ്ക്, അഡിക്ഷൻ തിരിച്ചറിയലും അനുയോജ്യമായ റഫറലും, സമൂഹ അധിഷ്ഠിത ചികിത്സാ സമീപനവും പുനരധിവാസവും എന്നീ വിഷയങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ് സൈക്യാട്രിക് സോഷ്യൽ വർക്കർ നീതുമോൾ സേവ്യർ ക്ലാസെടുത്തു.

തലശ്ശേരി കോടതി ബൈസെന്റിനറി ഹാളിൽ നടന്ന പരിപാടിയിൽ പ്രൊബേഷൻ അസിസ്റ്റന്റ് കെ ജ്യോതി, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്ഷൻ ഓഫീസർ പി.വി സനൽകുമാർ എന്നിവർ പങ്കെടുത്തു.

date