Skip to main content
പാപ്പിനിശ്ശേരി മേൽപ്പാലം : പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ പരിശോധനടത്തി 

പാപ്പിനിശ്ശേരി മേൽപ്പാലം : പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ പരിശോധനടത്തി 

 

അറ്റകുറ്റപ്പണി  പുരോഗമിക്കുന്ന പാപ്പിനിശ്ശേരി മേൽപ്പാലം  കെ വി സുമേഷ് എം.എൽ.എ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ആദ്യം കണക്കാക്കിയതിലും ഇരട്ടിയിലധികം കേടുപാടുകൾ പരിശോധനയിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതിനാൽ  കൂടുതൽ സൂക്ഷ്മമായ അറ്റകുറ്റപ്പണി ആവശ്യമാണെന്നും ചീഫ് എൻജിനീയർ പറഞ്ഞു. 

നിലവിൽ പാലത്തിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിലവിലെ ടാറിംഗ് പാളി ജെ.സി.ബി ഉപയോഗിച്ച് പൂർണമായും ഇളക്കിമാറ്റിയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. പാലത്തിന്റെ കേടുപാടുകൾ ഗൗരവമായതിനാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് കാലതാമസം വേണ്ടിവരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ  കെ വി സുമേഷ് എം.എൽ.എ  ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പൊതുമരാമത്ത് സൂപ്രണ്ടിങ് എഞ്ചിനീയർ പി കെ മിനി, എക്സിക്യൂട്ടീവ് എഞ്ചിനീയർ  കെ എം ഹരീഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി സുജിത്ത് കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ കെ ശ്രീരാഗ് എന്നിവർ സന്നിഹിതരായി.

date