Skip to main content

ജില്ലാതല അറിയിപ്പുകൾ

 

സെമിനാർ മാർച്ച് 17ന്

ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മാർച്ച് 17ന് രാവിലെ പത്തുമണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ നടക്കും. മുൻമന്ത്രി ഇ.പി ജയരാജൻ സെമിനാർ ഉദ്ഘാടനം ചെയ്യും. മതം, ഭരണകൂടം, ഭരണഘടന എന്ന വിഷയത്തിൽ മുൻമന്ത്രി മുല്ലക്കര രത്നാകരൻ, ഭരണഘടന പിന്നിട്ട 76 വർഷങ്ങൾ എന്ന വിഷയത്തിൽ ഡോ. ടി.എസ് ശ്യാംകുമാർ എന്നിവർ വിഷയാവതരണം നടത്തും. ജില്ലാതല വായനാമത്സരം, സർഗോത്സവം എന്നിവയിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണം പരിപാടിയിൽ നടക്കും. 

സൈഡ് വീലുള്ള സ്‌കൂട്ടർ, ഇലക്ടോണിക് വീൽചെയർ വിതരണം

ഷാഫി പറമ്പിൽ എം.പിയുടെ 2025-26 വർഷത്തെ പ്രാദേശിക വികസന നിധിയിൽ നിന്നും ഭിന്നശേഷിക്കാർക്കായി സൈഡ് വീലുള്ള സ്‌കൂട്ടർ, ഇലക്ടോണിക് വീൽചെയർ എന്നിവ വിതരണം ചെയ്യുന്നു. ചൊക്ലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 39-ാം വാർഡ്, പാനൂർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡ് എന്നിവിടങ്ങളിലുള്ളവർക്ക് സൈഡ് വീലുള്ള സ്‌കൂട്ടറും തലശ്ശേരി മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിലുള്ളവർക്ക് ഇലക്ട്രോണിക് വീൽചെയറുമാണ് വിതരണം ചെയ്യുന്നത്. 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ സൈഡ് വീലുള്ള സ്‌കൂട്ടർ ലഭിച്ചിട്ടില്ലെന്ന ശിശുവികസന പദ്ധതി ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം മാർച്ച് 19ന് വൈകീട്ട് അഞ്ചുമണിക്കകം കണ്ണൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കണം. ഫോൺ: 8281999015 

വൈദ്യുതി മുടങ്ങും

കെ.എസ്.ഇ.ബി ഏച്ചൂർ സെക്ഷൻ പരിധിയിൽ എൽ.ടി ലൈനിന് സമീപമുള്ള മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നമ്പ്യാർപീടിക, പുന്നക്കാംമൂല ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 13ന് രാവിലെ എട്ടുമണി മുതൽ രാവിലെ 11 മണി വരെയും തട്ടുപറമ്പ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് 12.30 വരെയും കെങ്ങണാങ്കോട് ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് മൂന്നുമണി വരെയും വൈദ്യുതി മുടങ്ങും.

കെ.എസ്.ഇ.ബി ഏച്ചൂർ സെക്ഷൻ പരിധിയിൽ കേബിൾ ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 13ന്  രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ചുമണി വരെ മുണ്ടേരി പഞ്ചായത്ത് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

കെ.എസ്.ഇ.ബി ഏച്ചൂർ സെക്ഷൻ പരിധിയിൽ എച്ച്.ടി പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 13ന് രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ ടിപ്ടോപ്പ്, പുറവൂർ, ചങ്ങലാട്ട്, കട്ടോളികനാൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

date