Post Category
റേഷന്‍ കട ലൈസന്‍സി; അപേക്ഷിക്കാം
കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്ത് സര്‍ക്കാര്‍ പുതിയതായി അനുവദിച്ച റേഷന്‍ കടയുടെ സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ഒന്‍പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് മുന്‍പ് അപേക്ഷകള്‍ നല്‍കണം. കളക്ടറേറ്റിലെ ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.civilsupplieskerala.gov.in) അപേക്ഷാ ഫോം(ഫോം ജി) ലഭിക്കും. ഫോണ്‍: 0481-2560371.
date
- Log in to post comments