Skip to main content

വനിതാദിനത്തോടനുബന്ധിച്ച് വനിതകൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എന്നിവർ സംയുക്തമായി വനിതാദിനത്തോടനുബന്ധിച്ച്  18 വയസ്സിനു മുകളിലുള്ള വനിതകൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ടൈനി ടോട്ട്‌സ് ജൂനിയർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടന്ന പരിപാടിയിൽ 40-ൽ പരം വനിതകൾ പങ്കെടുത്തു.

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി.ജി. വിഷ്ണു അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ജിനു പുന്നൂസ് നിർവ്വഹിച്ചു. 50 മീറ്റർ റണ്ണിംഗ് റേസ്, 100 മീറ്റർ റണ്ണിംഗ് റേസ്, ലോങ്ങ് ജമ്പ്, ഷോട്ട് പുട്ട് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ജില്ലാ വനിതാ ശിശുവികസന ഓഫീസർ വി.എസ്. ഷിംന, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ടി.പി. റോയ്, ടൈനി ടോട്ട്‌സ് ജൂനിയർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഡയറക്ടർ ഗിരീശൻ, വനിതാ ശിശുവികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് പി. ഷീബ, ഡിസ്ട്രിക്ട് സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ ജില്ലാ കോ ഓർഡിനേറ്റർ സിജോയ് തോമസ് എന്നിവർ സംസാരിച്ചു.

date