Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇ.എസ് ഐ സ്ഥാപനങ്ങളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് (ദക്ഷിണ മേഖല), പോളയത്തോട് കാര്യാലയത്തില്‍ മാര്‍ച്ച് 31ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലിനകം ഹാജരാകണം. ഫോണ്‍: 0474-2742341.
date
- Log in to post comments