Skip to main content

രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിംഗ് ഫെസിലിറ്റി സൗത്ത് സോൺ ശിലാസ്ഥാപനം ഇന്ന് (മാർച്ച് 14) മന്ത്രി പി. രാജീവ്‌ നിർവഹിക്കും

രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിംഗ് ഫെസിലിറ്റി (ആർ.വി.എസ്.എഫ്) സൗത്ത് സോൺ ശിലാസ്ഥാപന കർമ്മം ഇന്ന് (മാർച്ച് 14) നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ്‌ നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ചേർത്തല സ്റ്റീൽ ഫാബ്രിക്കേഷൻ യൂണിറ്റിൽ നടക്കുന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷനാകും. കെ.സി. വേണുഗോപാൽ എം.പി. മുഖ്യാതിഥിയാകും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ചെയർമാൻ അഡ്വ. ടി എം മുഹമ്മദ് ഇക്ബാൽ, സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് എംഡി ഡോ. എസ് ബിജു, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date