Skip to main content

റോഡ് ഉദ്ഘാടനം

 

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച എരഞ്ഞോളിമീത്തല്‍ റോഡ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി അനില്‍കുമാര്‍, ശ്രീബ പുല്‍ക്കുന്നുമ്മല്‍, പ്രീത മോഹൻ, പി മുരളീധരൻ, ഇ ശിഹാബുറഹ്മാൻ, സുരേഷ് പറശ്ശേരി, സിഡിഎസ് മെമ്പർ കെ ഷിജില, ഷമീന വെള്ളക്കാട്ട് എന്നിവര്‍ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.

date