Skip to main content
നന്മണ്ട പേരാറ്റുംപൊയിൽ -കാടംകുനി റോഡിൻ്റെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുന്നു

പേരാറ്റുംപൊയിൽ -കാടംകുനി റോഡ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

 

നന്മണ്ട ഗ്രാമപഞ്ചായത്ത് 8-ാം വാർഡിലെ പേരാറ്റുംപൊയിൽ -കാടംകുനി റോഡ് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമിച്ചത്. 

ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം നിനു അധ്യക്ഷത വഹിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിനിഷ ഷൈജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കവിത വടക്കേടത്ത്,  ജില്ലാ പഞ്ചായത്ത് അംഗം പി കെ ബാബു, നന്മണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി വിശ്വൻ, ജയപ്രകാശൻ മാസ്റ്റർ, സമീറ ഉള്ളാറാട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർ ഗിരിജ വലിയപറമ്പിൽ, വാർഡ് വികസന സമിതി കൺവീനർ സീമ തട്ടഞ്ചേരി, സെക്രട്ടറി എം ഗിരീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date