കുറ്റ്യാടി മണിമല നാളികേര പാർക്ക്: ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു
കുറ്റ്യാടി മണ്ഡലത്തിലെ മണിമല നാളികേര പാർക്കിൽ പ്രവൃത്തി പൂർത്തീകരിച്ച ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രൻ, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി മുജീബ് റഹ്മാൻ, ബ്ലോക്ക് അംഗം കെ കെ അബ്ദുല്ല, പഞ്ചായത്ത് അംഗങ്ങളായ വി എം ദിനേശൻ, കെ സുരേഷ്, സൗദ, പി ടി ജയന്തി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി എം കുമാരൻ, ഇ കെ നാണു, സി രാജീവൻ, ഗംഗാധരൻ എന്നിവർ സംസാരിച്ചു.
ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡും ചുറ്റുമതിലും ട്രാൻസ്ഫോർമർ ഉൾപ്പെടെ നാളികേര പാർക്കിൽ സജ്ജമായിട്ടുണ്ട്. ഇവിടെ വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി പത്തിലധികം അപേക്ഷകളാണ് ഇതിനകം ലഭിച്ചത്. കുറ്റ്യാടി തേങ്ങയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ ആരംഭിക്കുന്നതിലൂടെ നാളികേര ഉൽപാദന മേഖലയിൽ വലിയ ഉണർവാണ് നാളികേര പാർക്കിലൂടെ പ്രതീക്ഷിക്കുന്നത്.
- Log in to post comments