Skip to main content

ഏച്ചൂർ നഗർ സമഗ്ര വികസന പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 

കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഏച്ചൂർ നഗർ സമഗ്ര വികസന പദ്ധതിയുടെ പ്രവൃർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ശബ്ന അധ്യക്ഷത വഹിച്ചു.  

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിജു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തിന്റെ 2025 -26  വാർഷിക പദ്ധതിയിൽ ഒരു കോടി രൂപ ചെലവഴിച്ചാണ് പട്ടികജാതി മേഖലയിൽ ഉൾപ്പെട്ട ഏച്ചൂർ നഗർ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. 

ചടങ്ങിൽ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ റസീന, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബോബി എണ്ണച്ചേരിയിൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം രഘുനാഥൻ കാണി, മുണ്ടേരി ഗ്രാമപഞ്ചായത്ത് അംഗം എൻ കെ ഗോപി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ വി മുകുന്ദൻ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ കെ വി മുകുന്ദൻ, എൻ നിജിൽ, പി ശ്രീനിവാസൻ, പി രാമകൃഷ്ണൻ, ഇ പി രത്നാകരൻ, എ രാജൻ എന്നിവർ സംസാരിച്ചു. 

ജില്ലാ പട്ടികജാതി വികസന ഓഫീസർ ഒ പി രാധാകൃഷ്ണൻ സ്വാഗതവും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ കെ വി വിജയൻ നന്ദിയും പറഞ്ഞു.

date