Skip to main content
മിഡ് നൈറ്റ് യൂണിറ്റി റൺ സംഘടിപ്പിച്ചു

മിഡ് നൈറ്റ് യൂണിറ്റി റൺ സംഘടിപ്പിച്ചു

 

ഐക്യം ഊട്ടി ഉറപ്പിക്കാൻ 'റൺ ഫോർ യൂണിറ്റി 'എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസും സംയുക്തമായി കനറ ബാങ്കിന്റെ സഹകരണത്തോടെ കണ്ണൂരിൽ ആറാമത് മിഡ് നൈറ്റ് യൂണിറ്റി റൺ സംഘടിപ്പിച്ചു 

പുരുഷൻമാർ മാത്രമുള്ള ടീം, സ്ത്രീകളും പുരുഷൻമാരുമുള്ള ടീം, യൂണിഫോം സർവീസിൽ ഉള്ളവരുടെ ടീം (മിലിട്ടറി/പോലീസ്/+ഫയർ ഫോഴ്‌സ് എക്‌സൈസ്, ഫോറസ്റ്റ്), സ്‌കൂൾ /കോളേജ് വിദ്യാർഥികൾക്കുള്ള ടീം, മുതിർന്ന പൗരൻമാരുടെ ടീം, സർക്കാർ ജീവനക്കാരുടെ ടീം എന്നീ വിഭാഗങ്ങളിൽ  5 പേർ അടങ്ങുന്ന ടീമുകളിലായി 
1000 ഓളം പേർ മിഡ് നൈറ്റ് റണ്ണിൽ പങ്കെടുത്തു. 

കലക്ടറേറ്റിൽ നിന്ന് ആരംഭിച്ച് താവക്കര, പുതിയ ബസ് സ്റ്റാന്റ്, ഫോർട്ട് റോഡ്, സെന്റ് മൈക്കിൾസ് സ്‌കൂൾ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീ നാരായണ പാർക്ക്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ്, ടൗൺ സ്‌ക്വയർ, താലൂക്ക് ഓഫീസ് വഴി തിരിച്ച് കളക്ട്രേറ്റിൽ സമാപിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്.

രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്‌തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. കെ വി സുമേഷ് എംഎൽഎ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, ഡിടിപിസി സെക്രട്ടറി പ്രഭാത് ടി വി,കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ് ഉദ്യോഗസ്ഥ മാളവിക കെ ,  ഡിടിപിസി  മാനേജർ പി ആർ ശരത്  കുമാർ, ബാങ്ക് ഓഫ് മഹാരാഷ്ട്ര സോണൽ മാനേജർ പി കാർത്തികേയൻ, തുടങ്ങിയവർ  സന്നിഹിതരായിരുന്നു.  
കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, വയനാട് ജില്ലകളിൽ നിന്നുൾപ്പെടെയുള്ള പങ്കാളിത്തം മിഡ് നൈറ്റ് റണ്ണിൻ്റെ ആറാമത് എഡിഷ നെ ശ്രദ്ധേയമാക്കി. വനിതകളുടെ പങ്കാളിത്തം വളരെ വലുതായിരുന്നു.

മിഡ്‌നൈറ്റ് റണ്ണിന്റെ മുന്നോടിയായി വിവിധ കലാപരിപാടികളും, സൂംബാ ഡാൻസും അരങ്ങേറി. 

പുരുഷ വിഭാഗത്തിൽ സുബൈർ തോട്ടശ്ശേരി നയിച്ച ടീം ഒന്നാം സമ്മാനവും
ജോമോൻ തോമസ് പി ജെ നയിച്ച ടീം രണ്ടാം സമ്മാനവും
അശ്വിൻ പി നയിച്ച ടീം മൂന്നാം സമ്മാനവും  കരസ്ഥമാക്കി.

വനിത വിഭാഗത്തിൽ എയ്ഞ്ചൽ ബിജു നയിച്ച ടീമിന് ഒന്നാം സമ്മാനവും അഞ്ജന സാബു നയിച്ച ടീമിന് രണ്ടാം സമ്മാനവും വേദ എൻ പി നയിച്ച ടീം മൂന്നാം സമ്മാനവും കരസ്ഥമാക്കി.

മിക്സഡ് വിഭാഗത്തിൽ ആദിത്യൻ ടി കെ നയിച്ച ടീം ഒന്നാം സമ്മാനവും അനന്യ പോൾ നയിച്ച ടീം രണ്ടാം സമ്മാനവും മഞ്ജിമ ടി പി നയിച്ച ടീം മൂന്നാം സമ്മാനവും കരസ്ഥമാക്കി.

ഗവൺമെന്റ് വിഭാഗത്തിൽ സന്ദീപ് ഇ വി നയിച്ച ഇൻഷുറൻസ്  മെഡിക്കൽ സർവീസ്  ഡിപ്പാർട്ട്മെൻ്റ് കോഴിക്കോട് ടീം ഒന്നാം സമ്മാനവും ബൈജു കോട്ടായി നയിച്ച ടീം രണ്ടാം സമ്മാനവും മിഥുൻ ഗോവിന്ദ് നയിച്ച കണ്ണൂർ യൂണിവേഴ്സിറ്റി ടീം 
മൂന്നാം സമ്മാനവും കരസ്ഥമാക്കി.

യൂണിഫോം വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കണ്ണൂർ ഡി എസ് സി സെന്റർ കരസ്ഥമാക്കി.

സ്കൂൾ വിഭാഗത്തിൽ ഹൃതുൽ കെ നയിച്ച ടീം ഒന്നാം സമ്മാനവും   അമേഘ് പി നയിച്ച ടീം രണ്ടാം സമ്മാനവും അഖിൽ ഇ നയിച്ച ടീം മൂന്നാം സമ്മാനവും കരസ്ഥമാക്കി.

സീനിയർ സിറ്റിസൺ വിഭാഗത്തിൽ ഒന്നാം സമ്മാനം ഖാലിദ് ചേങ്ങര നയിച്ച ടീം കരസ്ഥമാക്കി.

കളക്ടർ അരുൺ കെ വിജയൻ സമ്മാനദാനം നിർവഹിച്ചു. ഒന്നാം സമ്മാനത്തിന് 7500 രൂപ, രണ്ടാം സ്ഥാനത്തിന് 5000 രൂപ, മൂന്നാം സ്ഥാനത്തിന് 2500 രൂപ എന്നിങ്ങനെ വിതരണം ചെയ്തത്. 

ഡിടിപിസി സെക്രട്ടറി പ്രഭാത് ടി വി പങ്കെടുത്ത ടീമുകൾക്കുള്ള മെഡലുകൾ വിതരണം ചെയ്തു. 

ഡിടിപിസി സെക്രട്ടറി പ്രഭാത് ടി വി നന്ദി പറഞ്ഞു.

date