Skip to main content

*വായന വളരട്ടെ വായന തുടരട്ടെ: കൂടുതൽ പുസ്തകങ്ങൾ വായിച്ച വിദ്യാർഥികളെ അനുമോദിച്ചു*

നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ 2025 -26 അധ്യായനവർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച വിദ്യാർഥികളെ അനുമോദിച്ചു.  'കിളുവാരങ്ങൾ'എന്ന നോവൽ എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു വർഷം കൊണ്ട് 150 അധികം പുസ്തകങ്ങൾ വായിച്ച വിദ്യാർഥികൾക്ക് പ്രത്യേക ഉപഹാരം നൽകി.100 പുസ്തകങ്ങളോളം വായിച്ച 20 വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. വായന വളരട്ടെ വായന തുടരട്ടെ എന്ന ആശയം മുന്നിൽ കണ്ടുകൊണ്ട് വിദ്യാർത്ഥികളിലെ വായന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലൈബ്രറി ക്ലബ്ബ് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് വിദ്യാർത്ഥികൾക്ക് 150 തിലധികം പുസ്തകങ്ങൾ വായിക്കാൻ അവസരം ഉണ്ടായത്. വിദ്യാഭ്യാസ വകുപ്പ് നടത്താൻ ഉദ്ദേശിക്കുന്ന വായനയ്ക്ക് ഗ്രേസ് മാർക്ക് എന്ന ആശയവും ഈ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയെന്ന് ലൈബ്രേറിയൻ അരുൺ വടക്കേവീട് പറഞ്ഞു.

സ്കൂൾ സീനിയർ സൂപ്രണ്ട് ദിലീപ്  കുമാർ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക സ്മിത നോവൽ പരിചയപ്പെടുത്തി. എം സി ആർ ടി സുരേന്ദ്രൻ, സ്കൂൾ മാനേജർ എംജി അനിൽകുമാർ എന്നിവർ സംസാരിച്ചു.

date