Post Category
കാണ്മാനില്ല
എളവള്ളി വില്ലേജിൽ കാക്കശ്ശേരി ദേശം, കാങ്ക വീട്ടിൽ കണ്ടപ്പൻ മകൻ ജയൻ (52) എന്ന വ്യക്തിയെ 2025 ജനുവരി 22 മുതൽ പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായി. ഇതുമായി ബന്ധപ്പെട്ട് പാവറട്ടി പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, കൺട്രോൾ റൂമിലോ 9497980591, 9497980554, 0487 2263000, എന്നീ ഫോൺ നമ്പറുകളിലോ അറിയിക്കണമെന്ന് പാവറട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അറിയിച്ചു.
date
- Log in to post comments