Skip to main content

നിയമസഭ തിരഞ്ഞെടുപ്പ് വിവിധ നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

 

 നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ട്യന്റെ അധ്യക്ഷതയിൽ വിവിധ നോഡൽ ഓഫീസർമാരുടെ യോഗം കളക്ടറുടെ ചേമ്പറിൽ ചേർന്നു. ഇലക്ഷൻ കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും സ്വീപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ബോധവൽക്കരണ പരിപാടികളുമായി ബന്ധപ്പെട്ടും തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റ ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ടും ബോധവൽക്കരണത്തിനായി വിവിധ പോസ്റ്ററുകളും വീഡിയോകളും നിർമ്മിച്ച് പ്രചരിപ്പിക്കാനും കളക്ടർ നിർദേശം നൽകി.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കമ്മിറ്റികൾ അന്നേദിവസം (16 ന് )തന്നെ രൂപീകരിച്ച് പ്രവർത്തനക്ഷമമാക്കാനും കളക്ടർ നിർദ്ദേശം നൽകി.

സ്റ്റാറ്റിക് സർവലെൻസ് ടീം, ആൻ്റി ഡിഫേയ്സ്മെൻ്റ് സ്ക്വാഡ്, എന്നിവ ജില്ലയിൽ പ്രവർത്തനം തുടങ്ങി. സ്റ്റാറ്റിക് സർവലെൻസ് ടീമുകൾക്ക് 55 വാഹനങ്ങൾ അനുവദിച്ചു മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആൻ്റി ഡിഫേയ്സ്മെൻ്റ് സ്ക്വാഡിന് അഞ്ചു വാഹനങ്ങളും അനുവദിച്ചു

ഈ സ്ക്വാഡുകൾ ജില്ലയിൽ പ്രവർത്തനം സക്രിയമാക്കി

 

 

എ ഡി എം കെ വി ശ്രുതി, എൽ എസ് ജി ഡി ജെ ഡി ജയ്സൺ മാത്യു, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ വി ചന്ദ്രൻ,ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ ലീന,സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം സുനിൽകുമാർ, എൽ എസ് ജി ഡി ഇന്റെണൽ വിജിലൻസ് ഓഫീസർ ടി ടി സുരേന്ദ്രൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ എം അബ്ദുള്ള ജില്ല ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ട്രെയിനിങ് നോഡൽ ഓഫീസർ കെ ബി രാമു,സ്യൂട്ട് വിഭാഗം സീനിയർ സൂപ്രണ്ട് വി ശ്രീകുമാർ, കളക്ടറേറ്റ് ഇൻസ്പെക്ഷൻ ആൻഡ്ഓഡിറ്റ് വിഭാഗം സീനിയർ സൂപ്രണ്ട് കെ രമേശൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ രതീഷ് കുമാർ, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ പി ജയൻ, എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date