Skip to main content

കിക്മ എം.ബി.എ അഭിമുഖം 23 ന്

തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2026-28 ബാച്ചിലേക്കുള്ള അഭിമുഖം മാർച്ച് 23 രാവിലെ 10 മുതൽ കിക്മ ക്യാമ്പസിൽ നടക്കും. 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് പ്രവേശന പരീക്ഷ സ്കോർ കാർഡ് ഉള്ളവർക്കും അതിനായി തയ്യാർ എടുക്കുന്നവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9496366741 / 8547618290, www.kicma.ac.in.

പി.എൻ.എക്‌സ്. 1200/2026

date