Skip to main content

നിയമസഭാ പൊതുതിരഞ്ഞെടുപ്പ് ഹാളുകള്‍ ബുക്ക് ചെയ്യുമ്പോള്‍ വിവരം കൈമാറണം

   നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനര്‍ത്ഥികളോ ഏജന്റുമാരോ രാഷ്ട്രീയകക്ഷികളോ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റിഹാളുകള്‍ എന്നിവ തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട പരിപാടികള്‍ക്കായി ബുക്ക് ചെയ്യുമ്പോള്‍ പരിപാടിയുടെ തീയതി, സമയം എന്നിവ അറിയിക്കണം. സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ (ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന) രേഖാമൂലമാണ് അറിയിക്കേണ്ടത്. തിരഞ്ഞെടുപ്പ് കാലയളവിലെ ഇതര ബുക്കിംഗ് വിവരങ്ങളും ഇതേരീതിയില്‍ അറിയിക്കണം. വീഴ്ച വരുത്തിയാല്‍ പക്ഷം നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് മുന്നറിയിപ്പ് നല്‍കി.  
 

 

date