Post Category
പൊതുനിരീക്ഷകര്‍ ജില്ലയില്‍
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിനും പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി നിയോഗിച്ചിട്ടുള്ള കേന്ദ്ര പൊതുനിരീക്ഷകരായ എസ് ഹോണമ്പ, കെ എ ദയാനന്ദ എന്നിവര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസുമായി കൂടിക്കാഴ്ച നടത്തി. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ വിശദീകരിച്ചു. പ്രവര്‍ത്തനപുരോഗതി മികച്ചനിലയിലെന്ന് വിലയിരുത്തി.
കര്‍ണാടക കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥയായ എസ് ഹോണമ്പ കര്‍ണാടക ദുരന്തനിവാരണ അതോറിറ്റി ഡയറക്ടറാണ്. കര്‍ണാടക ഹൗസിംഗ് ബോര്‍ഡ് കമ്മിഷണറായ കെ എ ദയാനന്ദും കര്‍ണാടക കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ്.
date
- Log in to post comments