Skip to main content

ഓര്‍ഡര്‍ സോഫ്റ്റ്‌വെയര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം - ജില്ലാ കലക്ടര്‍

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്രമീകരണങ്ങള്‍ക്കായി ഉദ്യോഗസ്ഥരുടെ വിവരശേഖരണം നടത്തുന്ന ഓര്‍ഡര്‍ സോഫ്റ്റ്വെയറില്‍ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും മാര്‍ച്ച് 19 നകം  ഉദ്യോഗസ്ഥരുടെ വിവരങ്ങളുടെ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കണമെന്ന്   ജില്ലാ കലക്ടറും ജില്ലാ തിരഞ്ഞെടുപ്പ്  ഓഫീസറുമായ എന്‍ ദേവിദാസ്  അറിയിച്ചു.
എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട്  നടപടി പൂര്‍ത്തിയാക്കണം. ഓരോ സ്ഥാപനവും അതത് തദ്ദേശസ്വയംഭരണ പരിധിയില്‍ ഓണ്‍ബോഡിംഗ് നടപടികളും ഡാറ്റാ ശേഖരണവും അടിയന്തരമായി പൂര്‍ത്തിയാക്കണം എന്നും നിര്‍ദ്ദേശിച്ചു.
 

date