Post Category
ഭക്ഷ്യ സുരക്ഷാ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി
തൃശ്ശൂരിലെ ശക്തൻ മാർക്കറ്റിലെ മീൻ മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ ഫുഡ് സേഫ്റ്റി ഓഫീസർമാരായ അഷറഫ് വി.എച്ച്., സിക്തമോൾ എം.എസ്. എന്നിവരും ഫിഷറീസ് ഇൻസ്പെക്ടർ ഷാനും ഹെൽത്ത് ഇൻസ്പെക്ടർ വിനോദും പങ്കെടുത്തു. ആകെ 15 സ്റ്റാളുകളിൽ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമപ്രകാരം 2 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. 10 വ്യാപാരികൾക്ക് വാക്കാൽ നിർദേശങ്ങൾ നൽകി. പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ചൂര, കേര എന്നിവ ഉൾപ്പെടുന്ന ഏകദേശം 60 കിലോഗ്രാം മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. ജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഇത്തരത്തിലുള്ള പരിശോധനകൾ തുടർന്നും ശക്തിപ്പെടുത്തുന്നതാണ്. എല്ലാ മാസവും നിരന്തരം പരിശോധനകൾ നടത്തുന്നതാണ്.
date
- Log in to post comments