Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് : സാമുദായിക സംഘടനകളുടെ യോഗം ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ സമുദായിക സംഘടനാ നേതാക്കളുടെ യോഗം ചേർന്നു. 

എല്ലാ സാമുദായിക വിഭാഗങ്ങളുടെയും പിന്തുണയോടെ തികച്ചും സുതാര്യമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.  അതിന് എല്ലാ മത-സമുദായ സംഘടനകളും പൊതുജനങ്ങളും ജില്ലാ ഭരണകൂടത്തോടും പോലീസിനോടും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 

തിരഞ്ഞെടുപ്പ് തികച്ചും സമാധാനാന്തരീക്ഷത്തിൽ നടത്തുന്നതിന് എല്ലാവിധ പിന്തുണയും വിവിധ സമുദായ നേതാക്കൾ ഉറപ്പു നൽകി. 

യോഗത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 
 

date