Skip to main content

പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് 'ഓർഡർ' സോഫ്റ്റ്‌വെയറിൽ സമയക്രമം

നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന് പ്രത്യേക ഓൺലൈൻ സംവിധാനമായ  'ഓർഡർ' (ORDER - Online Randomisation & Deployment of Election Resources)  സോഫ്റ്റ്‌വെയറിൽ  ഉദ്യോഗസ്ഥരുടെ വിന്യാസവും റാൻഡമൈസേഷനും നടത്തുന്നതിന് കർശനമായ സമയക്രമം  പുറപ്പെടുവിച്ചു.  

​പ്രധാന സമയക്രമം:
​മാർച്ച് 19: പോളിംഗ് ഉദ്യോഗസ്ഥരുടെ വിവരശേഖരണം പൂർത്തിയാക്കണം.  

​മാർച്ച് 20 - 21: ഡാറ്റാ വെരിഫിക്കേഷൻ, ശുദ്ധീകരണം, ഒഴിവാക്കൽ  നടപടികൾ.  

​മാർച്ച് 22: ഉദ്യോഗസ്ഥരുടെ ഒന്നാം ഘട്ട റാൻഡമൈസേഷൻ.  

​മാർച്ച് 24 - 29: ഒന്നാം ഘട്ട പരിശീലനം.  

​മാർച്ച് 30: രണ്ടാം ഘട്ട റാൻഡമൈസേഷൻ.  

​ഏപ്രിൽ 4 വരെ: രണ്ടാം ഘട്ട പരിശീലനം പൂർത്തിയാക്കൽ.  

​ഏപ്രിൽ 07: മൂന്നാം ഘട്ട റാൻഡമൈസേഷൻ (പോളിംഗ് സ്റ്റേഷൻ തിരിച്ചുള്ള വിന്യാസം).

date