പ്രചാരണ സാമഗ്രികളിൽ പേരും മേൽവിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികൾ തയ്യാറാക്കുമ്പോൾ പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേരും മേൽ വിലാസവും കോപ്പികളുടെ എണ്ണവും പ്രചാരണ സാമഗ്രികളിൽ രേഖപ്പെടുത്തണമെന്ന് ഇലക്ഷൻ എക്‌സ്‌പെൻഡിച്ചർ മോണ്റ്ററിംഗ് നോഡൽ ഓഫീസർ അറിയിച്ചു. പോസ്റ്റർ, ബാനർ, മറ്റു പ്രചാരണ സാമഗ്രികൾ എന്നിവ പ്രിന്റ് ചെയ്യുമ്പോൾ ജോലി ഏൽപ്പിക്കുന്നവരിൽ നിന്ന് പ്രിന്റ്റിംഗ് സ്ഥാപനം നിർബന്ധമായും സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കേണ്ടതാണ്. പ്രിന്റ് ചെയ്ത പ്രചാരണ സാമഗ്രികളുടെ രണ്ട് കോപ്പികളും സത്യവാങ്മൂലത്തിന്റെ പകർപ്പും പ്രസ്സ് പ്രവർത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്പെന്റിച്ചർ ഒബ്സെർവർക്ക് സ്ഥാപനചുമതലയുള്ളവർ മൂന്ന് ദിവസത്തിനകം കൈമാറേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. തൈക്കാട് പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിലാണ് ഒബ്‌സർവ്വറുടെ ഓഫീസ് പ്രവർത്തിക്കുന്നത്.നിർദ്ദേശങ്ങൾ പാലിക്കാത്ത പ്രിന്റിംഗ് സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദു ചെയ്യുന്നതുൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഇലക്ഷൻ എക്‌സ്‌പെൻഡിച്ചർ മോണ്റ്ററിംഗ് നോഡൽ ഓഫീസർ അറിയിച്ചു
- Log in to post comments