Skip to main content

തിരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിൽ ചുമതലയേറ്റു

നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ തിരഞ്ഞെടുപ്പ് നിരീക്ഷകർ ചുമതലയേറ്റു. നാല് ജനറൽ ഒബ്സർവർമാരും നാല് എക്സ്പെൻഡിച്ചർ ഒബ്സർവർമാരും ഒരു പോലീസ് ഒബ്സർവറുമാണ് ജില്ലയിൽ ഉള്ളത്.

വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ ആഷിഷ് ജോഷി ഐഎഎസ് (ഫോൺ- 8848313957) ആണ് ജനറൽ ഒസ്ബസർവർ. വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ എല്ലാ ദിവസവും രാവിലെ 10.30 മുതൽ 11.30 വരെ ആഷിഷ് ജോഷി ഐഎഎസിന്റെ നേതൃത്വത്തിൽ പബ്ലിക് ഹിയറിംഗ് നടത്തും. വർക്കല ഗസ്റ്റ് ഹൗസിലാണ്  ഓഫീസ് പ്രവർത്തിക്കുന്നത്.

നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളിൽ പാട്ടീൽ യാലഗൗഡ ശിവാന ഗൗഡ ഐഎഎസ് (ഓഫീസ് റൂം നം 303, തൈക്കാട് ഗസ്റ്റ് ഹൗസ്, ഫോൺ-8590635787) ജനറൽ ഒബ്സർവറായി ചുമതലയേറ്റു.

ഗോപാൽ മീണ ഐഎഎസ് (ഓഫീസ് റൂം നം 305, തൈക്കാട് ഗസ്റ്റ് ഹൗസ്, ഫോൺ-8075983221) ആണ് പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിൻകര മണ്ഡലങ്ങളിലെ ജനറൽ ഒബ്സർവർ. വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, കോവളം എന്നിവിടങ്ങളിൽ യോഗേഷ് കുമാർ ഐഎഎസ് ( ഓഫീസ് റൂം നം 304, തൈക്കാട് ഗസ്റ്റ് ഹൗസ്, ഫോൺ-8848622045) ആണ് ജനറൽ ഒബ്സർവർ.

സ്വപ്നിൽ മാംഗെയ്ൻ ഐപിഎസ് (ഓഫീസ് റൂം നം 205, തൈക്കാട് ഗസ്റ്റ് ഹൗസ്, ഫോൺ-7306397129) ആണ് തിരുവനന്തപുരം ജില്ലയുടെ പോലീസ് ഒബ്സർവർ. നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളിലെ എക്സ്പെൻഡിച്ചർ ഒബ്സർവർ ഉമേഷ് കുമാർ ഐആർഎസും ( ഓഫീസ് റൂം നം 403, തൈക്കാട് ഗസ്റ്റ് ഹൗസ്, ഫോൺ-8848610751) കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലെ എക്സ്പെൻഡിച്ചർ ഒബ്സർവർവർ കെ.വീരമണി ഐആർഎസും (ഓഫീസ് റൂം നം 403, തൈക്കാട് ഗസ്റ്റ് ഹൗസ്, ഫോൺ-8848596788) ആണ് .

വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളിലെ എക്സ്പെൻഡിച്ചർ ഒബ്സർവർ പ്രമോദ് എ നിഖാൽജെ ഐ.ആർ.എസും ( ഓഫീസ് റൂം നം 405, തൈക്കാട് ഗസ്റ്റ് ഹൗസ്, ഫോൺ-8848584234) പാറശ്ശാല, നെയ്യാറ്റിൻകര, കോവളം, കാട്ടാക്കട  മണ്ഡലങ്ങളിൽ ലോകേഷ് സിംഖാല ഐ ആർ എ എസുമാണ് (ഓഫീസ് റൂം നം 405, തൈക്കാട് ഗസ്റ്റ് ഹൗസ്, ഫോൺ-8848325274) എക്സ്പെൻഡിച്ചർ ഒബ്സർവർമാർ.

date