നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റചട്ട ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എംസിഎംസി) പ്രവര്‍ത്തങ്ങളുടെ ഭാഗമായുള്ള മീഡിയ സെന്റര്‍ ജില്ലാ കളക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു. കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് മീഡിയ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾക്ക് അനുസൃതമാണോ എന്ന് ഉറപ്പാക്കുന്നതിനായി പത്രം, ദൃശ്യ, ശ്രവ്യ മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ എന്നിവയിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, പരസ്യങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ മീഡിയ സെല്ലിൽ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ പ്രകാരം പ്രവർത്തിക്കുന്ന ഈ സെൽ, തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനും നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് സഹായകരമാകുന്നു.
ചടങ്ങിൽ അസിസ്റ്റൻ്റ് കളക്ടർ ശിവശക്തിവേൽ,ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബിജു,ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ് ബീനാമോൾ, അസി എഡിറ്റർ അഞ്ജലി ബി വിമൽ, അസി ഇൻഫർമേഷൻ ഓഫീസർ രമ്യ രാജൻ കളക്ടറേറ്റിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments