Skip to main content

ജില്ലാതല അറിയിപ്പുകള്‍ 

 

പ്രായോഗിക പരീക്ഷ

കണ്ണൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ (എന്‍.സി.സി, വിനോദ സഞ്ചാരം, എക്‌സൈസ്, പോലീസ്, സൈനികക്ഷേമം, ട്രാന്‍സ്‌പോര്‍ട്ട് ഒഴികെ) ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച് ഡി വി) /ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് (എച്ച് ഡി വി) (കാറ്റഗറി നമ്പര്‍ 623/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ മാര്‍ച്ച് 25, 26 തീയതികളില്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനടുത്തുള്ള ഉണ്ടപ്പറമ്പ മൂത്തേടത്ത് എച്ച് എസ് എസ് ഗ്രൗണ്ടില്‍ രാവിലെ 5.30 മുതല്‍ നടക്കും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റിലെ നിര്‍ദേശ പ്രകാരം പ്രായോഗിക പരീക്ഷയ്ക്ക് യഥാസമയം എത്തണമെന്ന് കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

 

നടുവില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു. അപേക്ഷകള്‍ www.polyadmission.org/ths എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ട്രേഡുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്താം. ഫോണ്‍: 9400006493, 04602 251091

date