Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഒല്ലൂര്‍, നാട്ടിക നിയോജകമണ്ഡലങ്ങളിലെ എസ്.എസ്.ടി പോയിന്റുകളിലെ ടീമുകള്‍ക്ക് ആവശ്യമായ പന്തല്‍, കസേരകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനായി മുദ്രവച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ക്വട്ടേഷന്‍ സമര്‍പ്പിക്കാം. മാര്‍ച്ച് 21 ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പായി ഇ.ആര്‍.ഒ ഒല്ലൂര്‍, നാട്ടിക ഓഫീസില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. അന്നേ ദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പ് 2026 - നാട്ടിക ഒല്ലൂര്‍ നിയമസഭാ മണ്ഡലം (എസ്.എസ്.ടി പന്തല്‍ തുടങ്ങിയവ) എന്ന് രേഖപ്പെടുത്തണം.
 

date