Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ റാന്ഡമൈസേഷന് നടന്നു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ റാന്ഡമൈസേഷന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ എം എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം മനേജ്മെന്റ് സിസ്റ്റം 2.0 മുഖേനെയാണ് റാന്ഡമൈസേഷന് നടന്നത്. 2980 ബാലറ്റ് യൂണിറ്റ്, കണ്ട്രോള് യൂണിറ്റ് എന്നിവയും, 3234 വിവിപാറ്റ് മെഷീനുകളുമാണ് ആദ്യ ഘട്ടത്തില്‍ റാന്‍ഡമൈസ് ചെയ്ത് സജ്ജമാക്കിയിരിക്കുന്നത്.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ കെ ജി പ്രാണ്‍ സിങ്, ഇ.വി.എം നോഡല്‍ ഓഫീസര്‍ എ. അബ്ദുള്‍ ലത്തീഫ്, ഐ.ടി നോഡല്‍ ഓഫീസര്‍ പി.സുരേഷ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments